Thursday, 25 September 2014

ക്ലസ്റ്റര്‍ പരിശീലനം- 20-09-2014 ശനിയാഴ്ച

ചിറ്റാരിക്കാല്‍ ബി. ആര്‍.  സി യില്‍ യുപി വിഭാഗം ക്ലസ്റ്റര്‍ എ. യു. പി. സ്കൂള്‍ കുന്നുംകെയിലും എല്‍. പി. വിഭാഗം ക്ലസ്റ്റര്‍ ജി. എല്‍. പി. എസ്. കുന്നുംകൈയിലുമായി നടന്നു.
ഗണിത ക്ലസ്റ്റര്‍ പരിശീലനത്തിനു ആര്‍. പി മാരായ ജോളി ജോര്‍ജ്ജ്, അലോഷ്യസ് ജോര്‍ജ്ജ്, സ്സിലി. റ്റി. ജെ എന്നിവര്‍ തേതൃത്വം നല്‍കി.





ഡി. ആര്‍. ജി. യു.പി. ഗണിതം

 പേരോല്‍ ഗവ. എല്‍.പി സ്കൂളില്‍ വെച്ച് യു. പി. വിഭാഗം ഗണിത ഡി. ആര്‍. ജി. പരിശീലനം നടത്തി. സുരേശന്‍, സുരേന്ദ്രന്‍ എന്നിവര്‍ ആര്‍. പി. മാരായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ. ജനാര്‍ദ്ദനന്‍ പരിശീലനം സന്ദര്‍ശിച്ചു


Thursday, 7 August 2014

School Visit GLPS Periyanganam



School Visit GLPS Periyanganam
പെരിയങ്ങാനം ഗവ. എല്‍. പി. സ്കൂളിലെ കുട്ടികള്‍ ഉച്ചഭക്ഷണം ഒന്നിച്ച് ഇരുന്ന് കഴിക്കുന്നു. എല്ലാവര്‍ക്കും ഇരുന്നു കഴിക്കാന്‍ സൗകര്യം ഇവിടെയുണ്ട്.



Saturday, 12 July 2014

IEDC കുട്ടികള്‍ക്ക് വേണ്ടിയുള്ള വൈദ്യപരിശോധന ക്യാമ്പ്

ചിറ്റാരിക്കാല്‍ ഉപജ്ജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്  വേണ്ടിയുള്ള നേത്ര വൈദ്യപരിശോധന ക്യാമ്പ് 10-07-2014 ബുധനാഴ്ച കുന്നുംകൈ ഗവ. എല്‍. പി സ്കൂളില്‍ വെച്ച് നടത്തി.






Saturday, 5 July 2014

ബി.ആര്‍.സി തല സെമിനാര്‍

ചിറ്റാരിക്കാല്‍ ബി.ആര്‍. സി. തലത്തില്‍ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും ഗണിതശാസ്ത്ര  പാഠപുസ്തകങ്ങളെക്കുറിച്ചും   05-07-2014 ശനിയാഴ്ച സെമിനാര്‍ സംഘടിപ്പിച്ചു.


ബി. ആര്‍. സി തലത്തില്‍ നടത്തിയ സെമിനാര്‍ ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. അദ്ധ്യക്ഷനായിരുന്നു. ബി.പി.ഒ ശ്രീ. പി.കെ സണ്ണി സ്വാഗതം പറഞ്ഞു. ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് പ്രബന്ധം അവതരിപ്പിച്ചു. സി. ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി ജിന്‍സി മാത്യു നന്ദി പറഞ്ഞു.










സംഘടിപ്പിച്ചു.

Monday, 30 June 2014

ജി.എല്‍.പി സ്കൂള്‍ ചെന്നടുക്കത്ത് ബദാം മരചുവട്ടിലെ അസംബ്ലി നടത്തുന്നു. മരത്തണലില്‍ അസംബ്ലി കൂടുന്നത് കുട്ടികള്‍ക്ക് സൗകര്യപ്രദമാണ്. അസംബ്ലിയില്‍ പത്രവായന നടത്തുന്നു. പത്രവായനയ്ക്ക്ശേഷം കേട്ട വാര്‍ത്ത കുട്ടികളെകൊ​ണ്ട് പറയ്യിപ്പിക്കുന്ന ശീലം നന്നായി തോന്നി.



Sunday, 29 June 2014




പിന്നോക്ക നിലവാരക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യമ്പിന്റെ ബി. ആര്‍ സി തല ഉദ്ഘാടനം എടത്തോട് എസ്.വി.എം. ജി.എല്‍. പി സ്കൂളില്‍ നടന്നു.